Tuesday, August 11, 2009

ഒരു സി.ബി.ഐ അഭയക്കുറിപ്പ് - 2

എന്തായിരുന്നു ജസ്റ്റിസ് ഹേമ ചെയ്ത കുറ്റം? അഭയ കേസില്‍ പ്രതികള്‍ എന്നാരോപിക്കപ്പെടുന്ന രണ്ടു വൈദികര്‍ക്കും ഒരു കന്യാസ്ത്രീക്കും ജാമ്യം അനുവദിച്ചുവെന്നതായിരുന്നു അത്. എന്നാല്‍ നീതിയുടെ കാവല്‍ ദേവത തന്നെയായ ആ മഹതി തെരുവില്‍ കല്ലെറിയപ്പെടുകയായിരുന്നു. ആസൂത്രിതമായ പ്രചാരണങ്ങളാണ് ശ്രീമതി ഹേമയ്ക്കെതിരേ പ്രതിയോഗികള്‍ അഴിച്ചുവിട്ടത്. ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ഹേമ പുറപ്പെടുവിച്ച വിധിന്യായം മുഴുവന്‍ വായിച്ചു നോക്കുന്നവര്‍ക്ക് അത് തികച്ചും ന്യായമാണെന്ന് ബോധ്യപ്പെടും. എന്നാല്‍ ക്രിസ്ത്യാനിയായ ഒരു ന്യായാധിപന്റെ ജൂണിയര്‍ ആയി ഹേമ പ്രാക്റ്റീസ് ചെയ്തിട്ടുണ്ടെന്നും ആ ന്യായാധിപന്‍ ജസ്റ്റിസ് ഹേമയെ സ്വാധീനിച്ചാണ് ഇങ്ങനെയൊരു വിധി സമ്പാദിച്ചതെന്നും പ്രചരണം അഴിച്ചുവിട്ടപ്പോള്‍ അപമാനിക്കപ്പെട്ടത് ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥിതിയായിരുന്നു. ‘നീതി ദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം‘ എന്ന തലക്കെട്ടില്‍ ‘മഞ്ഞ’ പത്രം മുഖപ്രസംഗം എഴുതിയപ്പോള്‍ സുഖിച്ചതാര്‍ക്കൊക്കെയെന്ന് ശരാശരി മലയാളിക്കറിയാം. അഭയയുടെ ആത്മാവിന്റെ വേദനയെക്കുറിച്ചോര്‍ത്ത് ഇപ്പോളും സങ്കടപ്പെട്ടുകൊണ്ടിരിക്കുന്ന പത്രാധിപര്‍ ഈഴവന്റെ ആത്മീയ നേതാവായിരുന്ന സ്വാമി ശ്വാശ്വതീകാനന്ദയുടെ പേരുപോലും കേല്‍ക്കാന്‍ മടിക്കുന്നു. ശാശ്വതീകാനന്ദ്യുടെ ആത്മാവ് ശിവഗിരിക്കുന്നില്‍ ഇല്ലെ???

3 comments:

  1. അഭയയുടെ ആത്മാവിന്റെ വേദനയെക്കുറിച്ചോര്‍ത്ത് ഇപ്പോളും സങ്കടപ്പെട്ടുകൊണ്ടിരിക്കുന്ന പത്രാധിപര്‍ ഈഴവന്റെ ആത്മീയ നേതാവായിരുന്ന സ്വാമി ശ്വാശ്വതീകാനന്ദയുടെ പേരുപോലും കേല്‍ക്കാന്‍ മടിക്കുന്നു.
    പക്ഷെ അഭയകേസ് ഉണ്ടാക്കിയ അത്ര ഒരു കോലാഹലം ആ കേസ് ഉണ്ടാക്കിയില്ലാ എന്നതാണ് വാസ്തവം

    ReplyDelete
  2. അനൂപ് താങ്കള്‍ പറഞ്ഞത് ശരിയാണ്. പക്ഷേ എന്തുകൊണ്ടാണ് അഭയ കേസ് കോലാഹലം സൃഷ്ടിക്കുകയും ശാശ്വതികാനന്ദയുടെ വധം വിസ്മരിക്കപ്പെടുകയും ചെയ്യുന്നത്? അഭയ കേസില്‍ സഭയേയും കന്യാസ്ത്രീകളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ ഒന്നോര്‍ക്കണം, ലോക്കല്‍ പോലീസ് ആത്മഹത്യ എന്നെഴുതി തള്ളിയ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് അഭയയുടെ കോണ്‍‌വെന്റാണ് അല്ലാതെ ജോമോന്‍ പുത്തന്‍പുരക്കല്‍ അല്ല. തല്‍‌ഫലമായാണ് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുന്നതും കേസ് വിവാ‍ദം ആകുന്നതുമൊക്കെ.. എന്നാല്‍ ശാശ്വതീകാനന്ദയുടെ കേസില്‍ ആശ്രമത്തിലെ അന്തേവാസികള്‍ തന്നെ അത് അപകടമരണമായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. നാഴികയ്ക്ക് നാല്പതുവട്ടം പത്രസമ്മേളനം വിളിച്ച് വിടുവായത്തം വിളമ്പുന്ന എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി അക്കാലയളവില്‍ പത്രക്കാരില്‍നിന്ന് ഒളിച്ച് നടന്നത് എന്തിനായിരുന്നു? സ്വമിയുടെ വീട്ടുകാര്‍ കൊലപാതകം എന്ന് ആരോപണം ഉന്നയിച്ചപ്പോള്‍ ഒരു ആക്ഷന്‍ കൌണ്‍സിലും അവിടെ രൂപം കൊണ്ടില്ലല്ലോ.. ഒരു മധ്യമങ്ങളും കൊലപാതകത്തെക്കുറിച്ച് കഥകള്‍ മെനഞ്ഞില്ലല്ലൊ... ചാനലുകള്‍ ചര്‍ച്ച ചെയ്തില്ലല്ലോ...എന്തിന് അടുത്തകാലത്ത് സ്വാമിയൂടെ വീട്ടുകാര്‍ വിളിച്ച പത്രസമ്മേളനം മുഖ്യധാരാ മാധ്യമങ്ങള്‍ അറിഞ്ഞതു പോലുമില്ലല്ലോ... ചേകന്നൂര്‍ മൌലവിയെ താങ്കള്‍ മറന്നു പൊയോ.. ശരിയാണ് ആ കേസും അഭയ കേസുപോലെ കോലാഹലം ഉണ്ടാ‍ക്കിയില്ല... മൌലവിയെ കൊന്നവര്‍ ഗള്‍ഫില്‍ സുഖമായി ജീവിക്കുന്നുവെന്നും ഇന്റര്‍പോളിനെ ഉപയോഗിച്ച് അവര്‍ക്കുവേണ്ടി വലവിരിച്ചിരിക്കുന്നുവെന്നും പറഞ്ഞിട്ട് എവിടെ വലയും വള്ളവും?? അപ്പോള്‍ അതു തന്നെയാണ്‍് പ്രശ്നം..സഭയ്ക്കെതിരേ ജനവിക്കരം ഉയര്‍ത്താനും പൊതു ജനങ്ങള്‍ക്കു മുന്‍പില്‍ വിലയിടിച്ചു കാണിക്കുവാനുമുള്ള ബോധപൂര്‍വകമായ ശ്രമം... കാല്‍ക്കാശിനു ഗതിയില്ലാതിരുന്ന ജോമോന്‍ പുത്തന്‍പുരക്കല്‍ കോടീശ്വരനെപ്പോലെ ജീവിക്കുന്നതും കേസുകള്‍ നടത്താന്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്നതും എവിടെ നിന്ന് എടുത്തിട്ടാണ് എന്ന് അന്വേഷിച്ചാല്‍ സഭയ്ക്കെതിരെ മാത്രം കോലാഹലങ്ങള്‍ ഉണ്ടാകുന്നതും സഭയ്ക്കെതിരെ മാത്രം ബുദ്ധി ജീവികള്‍ സംസാരിക്കുന്നതും എന്തുകൊണ്ടാണെന്നും ഇവയുടെയൊക്കെ പിന്നില്‍ ആരാണെന്നും അവരുടെ ലക്ഷ്യങ്ങള്‍ എന്താണെന്നും മനസ്സിലാകും. സഭയുടെ സമൂഹത്തിലുള്ള സ്ഥാനം എന്താണെന്നും സഭ നിലകൊള്ളുന്നത് എന്തിനു വേണ്ടിയാണെന്നും തുടര്‍ന്നുള്ള പോസ്റ്റുകളിലൂടെ ഇവിടെ വിശദീകരിക്കുന്നതാണ്. ഈ നാല്‍ക്കവലയിലെ കടത്തിണ്ണയില്‍ ഇടക്കൊക്കെ കയറി ഇരിക്കുക നമുക്ക് വിലയിരുത്താം എല്ലാം...

    ReplyDelete