മലയാളിയുടെ സാംസ്കാരികത വളര്‍ന്നത് അവന്റെ നാല്‍ക്കവലകളിലേയും കടത്തിണ്ണകളിലേയും ചര്‍ച്ചകളിലൂടെയാണ്. സൂര്യനു കീഴിലുള്ള സകല കാര്യങ്ങളും കടത്തിണ്ണകളില്‍ ചര്‍ച്ച ചെയ്യപ്പെടും. ഈ കടത്തിണ്ണകളാണ് രാഷ്ട്രീയപരമായും സാംസ്കാരികപരമായുമുള്ള നമ്മുടെ നേരറിവുകളെ സൃഷ്ടിച്ചത്. ഈ ബൂലോകത്തില്‍ ഒരു ചെറിയ നാല്‍ക്കവലയില്‍ മനുഷ്യപുത്രന്റെ കടത്തിണ്ണ ചര്‍ച്ചകള്‍ക്കായി തുറന്നിടുകയാണ്. ഇവിടെ നമ്മള്‍ രാഷ്ട്രീയം പറയും, കുശുമ്പും കുന്നായ്മയും പറയും. പച്ച മനുഷ്യന്റെ വിചാരങ്ങള്‍ പറയും.
മലയാളി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത അഭയ കേസിന്റെ നാള്‍വഴികളിലേയ്ക്ക് നമുക്ക് കടന്നു ചെല്ലാം. ഒരു സത്യാന്വേഷിയുടെ കണ്ണുകളുമായി...
അനുകൂലിച്ചും പ്രതികൂലിച്ചും ഈ കടത്തിണ്ണയെ ശബ്ദമുഖരിതമാക്കുവാന്‍ ഏവര്‍ക്കും സ്വാഗതം.
Subscribe to:
Post Comments (Atom)
No comments:
Post a Comment