മറന്നു കാണില്ലല്ലോ നിങ്ങള്‍ സിസ്റ്റര്‍ സെഫിയെ. ഒരു കന്യാമഠത്തിന്റെ നാലു
ചുവരുകള്‍ക്കുള്ളില്‍ നിശബ്ദമായ ഒരു പ്രാര്‍ത്ഥനയായിരുന്നു അവരുടെ ജീവിതം.
എന്നാല്‍ കത്തോലിക്കാ സഭയ്ക്കു കൂച്ചു വിലങ്ങിടാന്‍ ഇറങ്ങി പുറപ്പെട്ട ചില കമ്മ്യൂണിസ്റ്റ്
ഭരണാധികാരികളുടെ കുടിലതയില്‍ പിറന്ന തിരക്കഥയില്‍, ഒരു ബലിമൃഗത്തിന്റെ
ദുരന്തവേഷമിടേണ്ടിവന്നു അവര്‍ക്ക്. ഒരു മനുഷ്യ ജീവി എന്ന അവകാശം പോലും
അവര്‍ക്കു നിഷേധിക്കപ്പെട്ടു. കുളിസോപ്പിന്റെ പരസ്യത്തില്‍ മോഡല്‍ പൊക്കിള്‍ചുഴി
കാണിച്ചാല്‍ സ്ത്രീത്വം അപമാനിക്കപ്പെട്ടുവെന്ന് മുറവിളി കൂട്ടുന്നവര്‍ ഒരു കന്യാസ്ത്രീയുടെ
സ്ത്രീത്വം തെരുവില്‍ അവമതിക്കപ്പെട്ടപ്പോള്‍ അനങ്ങിയതേയില്ല.
അല്ലെങ്കിലും കാറും സര്‍ക്കാര്‍ മന്ദിരവുമൊക്കെ നഷ്ടപ്പെടാതെ നോക്കാനുള്ള
വിവരമൊക്കെ മുന്‍ ന്യായാധിപയ്ക്കുണ്ട്. മാത്രമല്ല ‘മാതാപിതാക്കളുടെ നേര്‍ച്ച
നിറവേറ്റാന്‍‘ മഠത്തില്‍ ചേരുന്ന പെണ്‍പിള്ളേരുടെ കണക്കെടുത്ത് സര്‍ക്കാരിന്
സമര്‍പ്പിക്കാനുള്ള തിരക്കില്‍ സമയം തികയുന്നതേയില്ല. കുട്ടി സഖാക്കന്മാര്‍ കൂടെ
പഠിക്കുന്ന പെണ്‍പിള്ളേരെ പീഡിപ്പിക്കുന്നതിനെക്കാള്‍ എത്രയോ ഗുരുതരവും
സാംസ്കാരിക കേരളത്തിന് അപമാനവുമാണ് ക്രിസ്ത്യാനി പിള്ളേരുടെ ഈ മഠത്തില്‍ പോക്ക്. അപ്പോള്‍ പിന്നെ മഠത്തില്‍ പോയവരൊക്കെ അനുഭവിക്കട്ടെ, അല്ലാപിന്നെ.
തെളിവു കൈയ്യിലുണ്ട് ഉടനെ തരാം എന്നു പറഞ്ഞ് ഒരു കന്യാസ്ത്രീയെയും രണ്ട്
വൈദികരെയും അറസ്റ്റ് ചെയ്ത് കൂലിക്കെടുത്ത സഖാക്കന്മാരുടെ കൂക്കിവിളികളുടെ
അകമ്പടിയോടെ ചാനലുകള്‍ക്കും പത്ര മാധ്യമങ്ങള്‍ക്കും മുന്നില്‍ കെട്ടുകാഴ്ചയാക്കി
നിര്‍ത്തിയപ്പോള്‍ ഈ കൊച്ചു കേരളത്തില്‍ ഒരു സാമുദായിക സംഘര്‍ഷവും ഉണ്ടായില്ല.
ഇത്രയും നാള്‍ ആളും അര്‍ത്ഥവും നല്‍കി അഭയ കേസ് മൂടി വെക്കാന്‍ മാത്രം കരുത്തുള്ള
ഒരു സമുദായത്തിന് ഒരു പ്രതിഷേധ പ്രകടനം നടത്താന്‍ പോലും അവസരം
കൊടുക്കാതെ ‘ഒതുക്കിയത്’ കൊടിയേരിയുടെ ആഭ്യന്തരത്തിന്റെ മിടുക്ക്.
കന്യാസ്ത്രീക്കു കന്യാ ചര്‍മം ഇല്ലെങ്കില്‍ അവര്‍ വേശ്യയും കൊലപാതകിയും ആകും എന്നു
കണ്ടെത്തിയത് കേരള സര്‍ക്കാര്‍ ‘പ്രത്യേക താല്പര്യം’ എടുത്ത് നിയോഗിച്ച ‘കേരള
സി.ബി.ഐ’ ആകുമ്പോള്‍ എന്തിനു സംശയിക്കണം. വൈരുധ്യാത്മക ഭൌതിക വാദം
പോലെ കണ്ണടച്ചു വിശ്വസിക്കാം. കന്യാ ചര്‍മം തന്നെ കൊലപാതക കേസിലെ സോളിഡ് എവിഡന്‍സ്. ചതിച്ചല്ലോ ദൈവമേ..,(സോറി.. കമ്മ്യൂണിസ്റ്റുകാരന്‍ ദൈവത്തെ വിളിക്കാന്‍ പാടില്ല, പൂ മൂടാനും..). ആ കന്യാസ്ത്രീക്കു കന്യാചര്‍മം ഉണ്ട്, ഇനി ഇപ്പോള്‍ എന്തോ ചെയ്യും. പത്രക്കാരോട് പറയാം ആസൂത്രിതമായ തെളിവ് നശിപ്പിക്കല്‍. കന്യാ ചര്‍മ പുന:സ്ഥാപന ശസ്ത്രക്രിയ. പിന്നെ അവരുടെ മുലകള്‍ പരിശോധിക്കണം, ബ്രായുടെ സൈസും. മഠത്തില്‍ ചേര്‍ന്നപ്പോളത്തേതിനെക്കാള്‍ ബ്രാ സൈസ് കൂടിയിട്ടുണ്ടെങ്കില്‍ സംഗതി മറ്റവന്‍ തന്നെ അച്ചന്മാരുമായി അവിഹിതം. 'മഞ്ഞ' പത്രക്കാരനെ വിളിച്ച് പ്രത്യേകം പറയണം. ബാക്കി അവന്‍ എഴുതിക്കോളും. അതു വായിച്ചിട്ട് തീരുമാനിക്കാം പുതിയ എന്തൊക്കെ തെളിവുകള്‍ വേണമെന്ന്.
കുറ്റപത്രം അപൂര്‍ണമാണെന്നും കെട്ടിച്ചമച്ചതുപോലെയുണ്ടെന്നും ഹൈക്കോടതിയിലെ
ഒരു ന്യായാധിപ. അവര്‍ക്കു വേറേ പണി ഇല്ലേ, ഇത്ര ഒപ്പിച്ചെടുത്ത പാട് നമുക്കറിയാം.
ക്രിസ്ത്യന്‍ സമൂഹം ആയതു കൊണ്ട് തൊപ്പി വെക്കാന്‍ ഇപ്പോളും തല ബാക്കി ഉണ്ട്. കുട്ടി
സഖാക്കന്മാരെ വിളിച്ച് ആ ജഡ്ജിയുടെ കോലം കത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യണം.
ചോകോനെക്കൊണ്ട് നാല് തെറിയും വിളിപ്പിക്കണം. കുറച്ച് കള്ള് വാങ്ങി കൊടുത്താല്‍
മതി ബാക്കി അവന്‍ ചെയ്തോളും. സംഗതി കോടതി അലക്ഷ്യം ആവുമോ? ഒന്നും
പേടിക്കേണ്ടെന്നേ അഡ്വക്കറ്റ് ജനറല്‍ നമ്മുടെ ആളല്ലേ.
എല്ലാം വെറുതെയായോ, അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും ജാമ്യം കൊടുത്തു ആ
പെണ്ണുമ്പിള്ള. സാരമില്ലെടോ നമുക്കിതു മതി. സഭ നാറിയില്ലേ, അച്ചന്മാരും കന്യാസ്ത്രീകളും നാറിയില്ലേ..അതു മതി. കോടതി അവരെ വെറുതേ വിടും, അതു നമുക്കു
പണ്ടേ അറിയാം. കോടതിയില്‍ കാശു വാരിയെറിഞ്ഞ് അവര്‍ ‘ഊരിപ്പോന്നു’ എന്നേ പൊതു ജനം കരുതൂ. അല്ലെങ്കിലും അവറ്റകള്‍ കഴുതകള്‍ അല്ലേ.
സൂഫിയയെ നിങ്ങള്‍ക്കു പരിചയപ്പെടുത്തേണ്ടല്ലോ. തീപ്പൊരി പ്രാസംഗികന്‍ മ്‌അദ്നി
യുടെ ഭാര്യ. മൂടുപടത്തിനുള്ളിലെ സൂഫിയയെ പോലീസ് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നതാണ്. പക്ഷേ ജനിച്ച നാടിന്റെ സുരക്ഷയെക്കാള്‍ വര്‍ഗീയ
വോട്ടുകളുടെ കനത്തില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന ഭരണാധികാരികള്‍ അതൊക്കെ ഒതുക്കി.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കിയ പോലീസ്
സംഘത്തിന് സൂഫിയയുടെ പങ്ക് വ്യകതമായിരുന്നു. എന്നാല്‍ അന്ന് ഉന്നത കേന്ദ്രങ്ങളുടെ
ഇടപെടല്‍ മൂലം അതു വിസ്മരിക്കപ്പെട്ടു. ആ കേസിന്റെ അന്വേഷണത്തില്‍
ആത്മാര്‍ത്ഥമായ പങ്കുവഹിച്ച ഒരു പോലീസ് ഉദ്യോഗ്സഥന്‍ സൂഫിയക്കെതിരെയുള്ള
പ്രധാന തെളിവ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. സൂഫിയയുടെ ഫോണിന്റെ കാള്‍
ലിസ്റ്റ് അങ്ങനെ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സാധാരണ ഒരാളുടെ മൊബൈലിലേക്ക്
ഏതെങ്കിലും തീവ്രവാദിയുടെ മിസ്ഡ് കാള്‍ വന്നിട്ടുണ്ടെങ്കില്‍ അവന്‍ പിന്നെ പുറം ലോകം
കാണില്ല. പക്ഷേ നമ്മുടെ ആഭ്യന്തര വകുപ്പിന് അത് പ്രശ്നമേ ആയിരുന്നില്ല. സൂഫിയ
വെറും പാവം, സ്വന്തമായി ഫോണ്‍ ഡയല്‍ ചെയ്തു വിളിക്കാന്‍ പോലും അറിയില്ല,
പച്ചവെള്ളം പോലും ഓതിയതിനുശേഷം ചവച്ചേ കുടിക്കൂ. മദനിയുടെ സാക്ഷ്യം
കൊടിയേരി ഫയലില്‍ സ്വീകരിച്ചു. വാര്‍ത്തയുടെ ചൂട് ആറിയപ്പോള്‍ ചാനലുകാരും വിട്ടു.
അപ്പോളല്ലേ കര്‍ണാടക പോലീസിന്റെ ഒരു അന്വേഷണം. തീവ്രവാദി ബന്ധങ്ങള്‍ ഉള്ള
ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുന്നു. അവന്മാര്‍ക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ.
കൊച്ചി തുറമുഖത്ത് കണ്ടെയ്നറില്‍ വന്ന ഒറിജിനല്‍ പാക്കിസ്ഥാന്‍ മെയ്ഡ് ഇന്‍ഡ്യന്‍
രൂപ അവന്മാര്‍ക്കു കൊടുക്കാത്തതിന്റെ കൊതിക്കെറുവാ. അല്ലെങ്കില്‍ പിന്നെ
ഇങ്ങനെയൊക്കെ ചെയ്യുമോ. എന്തായാലും നമ്മള്‍ക്ക് പണം കിട്ടീതാ. ഫാരിസിനെയും
വാട്ടര്‍ തീം പാര്‍ക്കിനെയും നമ്മള്‍ക്ക് നഷ്ടപ്പെടുത്താന്‍ വയ്യ. അതുകൊണ്ട്
ആരെപ്പിടിച്ചാലും മദനിയേയും സൂഫിയയേയും പിടിക്കരുത്. തൊഴിലാളി വര്‍ഗ
പ്രസ്ഥാനത്തിന്റെ പുതിയ കാറല്‍ മാര്‍ക്സ് ആണ് മദനി. രാജ്യസ്നേഹം നമുക്കു പറഞ്ഞിട്ടില്ല.
സാര്‍വദേശീയമാണല്ലോ തൊഴിലാളി പ്രസ്ഥാനം. അതു കൊണ്ടല്ലേ നമ്മള്‍ ക്വിറ്റ് ഇന്ത്യാ
സമരത്തെ ഒറ്റിക്കൊടുത്തത്. അതിനു പ്രതിഫലമായി സായിപ്പ് ഇത്തിരി പണം തന്നതു
കൊണ്ട് നമ്മള്‍ ദേശാഭിമാനി പത്രം ഉണ്ടാക്കി. പിന്നെ ഇപ്പോള്‍ ഒരു പത്തു കൊല്ലമായി
നമ്മടെ കൊച്ചന്മാര്‍ ക്വിറ്റ് ഇന്ത്യാ ദിനാചരണം എന്ന പേരില്‍ വഴി തടയുന്നുണ്ട്.
നമ്മളെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ. അല്ലെങ്കിലും പാക്കിസ്ഥാന്‍ നമ്മളുടെ സ്വന്തം
ആണല്ലോ. ജിന്നയുടെ പാക്കിസ്ഥാന്‍ വാദത്തെ സപ്പോര്‍ട്ട് ചെയ്തത്
നമ്മളായിരുന്നല്ലോ. ക്രൂഷ്ചേവ് വന്നു പറഞ്ഞപ്പോളാ നമുക്ക് സ്വാതന്ത്ര്യം കിട്ടിയതു
തന്നെ. അതിനു മുന്‍പ് നാലഞ്ചു കൊല്ലം കല്‍ക്കട്ടാ തീസിസ് അനുസരിച്ച് നമ്മള്‍
സ്വാതന്ത്ര്യദിനത്തില്‍ കരിങ്കൊടിയാണ് ഉയര്‍ത്തിയിരുന്നത്. അവര്‍ അവരുടെതെന്നും
നമ്മള്‍ നമ്മുടേതെന്നും പറയുന്ന കുറച്ച് സ്ഥലത്തിനു വേണ്ടി നമ്മള്‍ എന്തിനാ
വഴക്കുണ്ടാക്കുന്നത്. ഇവിടെ ചൈന വന്നു ഭരിച്ചാലേ വിപ്ലവം ഉണ്ടാകൂ. അതുകൊണ്ട് ഈ
രാജ്യം രാജ്യ സ്നേഹം എന്നൊക്കെ പറഞ്ഞ് കിട്ടാനുള്ള പണം കളയുന്നത് എന്തിന്.
മതത്തിന്റെയും ജാതിയുടെയും വര്‍ഗത്തിന്റെയും പേരില്‍ ജനങ്ങള്‍ ഭിന്നിച്ചു
നില്‍ക്കുന്നതാണ് വിപ്ലവത്തിന് ഏറ്റവും പറ്റിയ സാഹചര്യം. അതുകൊണ്ട് മദനിയും
കൂട്ടരും നമ്മെ വിപ്ലവം കൊണ്ടുവരാന്‍ സഹായിക്കുന്നവരാണ്. അപ്പോള്‍ സൂഫിയ
ബൂര്‍ഷ്വാ കോടതിയില്‍ പോകട്ടെ. കോഴികട്ടവന്‍ മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ വരുമ്പോള്‍
കോടതി വരാന്തയില്‍ വച്ച് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന നാടാണ്. അങ്ങനെ
ഏതെങ്കിലും പോലീസുകാരന്‍ ഷൈന്‍ ചെയ്യാന്‍ നോക്കേണ്ടാ, ഇവിടം ഞങ്ങളാണ്
ഭരിക്കുന്നത്. കോടതി കേസ് മാറ്റിവെച്ചു എന്നാലും സൂഫിയയെ അറസ്റ്റ് ചെയ്യേണ്ടതില്ല.
അടുത്ത സിറ്റിംഗില്‍ കോടതി പറയുവാ വേണേല്‍ അറസ്റ്റ് ചെയ്തോ, അറസ്റ്റിന്
നിരോധനം ഇല്ലെന്ന്. ഇമ്മിണി പുളിക്കും. സൂഫിയ കേരള സ്ത്രീത്വത്തിന്റെ പ്രതീകമാണ്.
ആ പതിവ്രതയെ അറസ്റ്റ് ചെയ്യാനോ? എന്തായാലും ഇന്നിപ്പോള്‍ കോടതി കേസ്
പരിഗണിക്കുമെന്നു തോന്നുന്നു. ജാമ്യം നിഷേധിച്ചാല്‍ അറസ്റ്റ് ചെയ്യണമെന്ന് ചില
പോലീസുകാര്‍ക്ക് നിര്‍ബന്ധം. കേന്ദ്രത്തില്‍ കുറെ അവന്മാര്‍ ഉണ്ട് തീവ്രവാദവിരുദ്ധ
അന്വേഷണം എന്നു പറഞ്ഞ് നടക്കുന്നു. എന്നാലും തച്ചങ്കരി ഉള്ളതുകൊണ്ട് നമുക്ക്
രക്ഷപെടാം. നാടുകടത്താന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്ന് സൂഫിയയുടെ
ആണ്‍പിറന്നോന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അത് ഭാര്യയെ സ്നേഹിക്കുന്ന ഒരു ഭര്‍ത്താവിന്റെ
വികാര പ്രകടനം മാത്രമാണെന്നേ. മദനിയും സൂഫിയയും സമാധാനകാംഷികളായ
കുഞ്ഞാടുകള്‍ ആണെന്നേ.. അവരെ ജീവിക്കാന്‍ അനുവദിക്കുക കാരണം അവര്‍
ജീവിക്കുന്നത് നമുക്ക് വേണ്ടി... (പി.ഡി.പി പുറത്തിറക്കിയ പോസ്റ്റര്‍)
Subscribe to:
Post Comments (Atom)
No comments:
Post a Comment